നിയമസഭ തിരഞ്ഞെടുപ്പ്: യുഡിഎഫ് പ്രഖ്യാപിച്ച വിസ്‌മയത്തില്‍ കോണ്‍ഗ്രസ് എസ് ഉണ്ടാകില്ല; നിലപാട് വ്യക്തമാക്കി രാമചന്ദ്രൻ കടന്നപ്പള്ളി

Spread the love

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച വിസ്മയങ്ങളില്‍ കോണ്‍ഗ്രസ് എസ് ഉണ്ടാകില്ലെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.  സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

video
play-sharp-fill

കണ്ണൂരില്‍ താൻ മത്സരിക്കുന്നത് മുന്നണിയും പാർട്ടിയും തീരുമാനിക്കുമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നിലവില്‍ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയാണ് രാമചന്ദ്രൻ കടന്നപ്പള്ളി. കോണ്‍ഗ്രസ് എസ് സംസ്ഥാന അധ്യക്ഷനാണ് അദ്ദേഹം.

1971-ല്‍ തന്റെ 26-ാം വയസ്സില്‍ കാസർകോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇകെ നായനാരെ പരാജയപ്പെടുത്തിയാണ് അന്ന് കെഎസ്‌യു നേതാവായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി പാർലമെൻ്ററി രാഷ്ട്രീയത്തിലെത്തിയത്. 1977 ലും എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1980 ല്‍ നിയമസഭയിലേക്ക് മത്സരിച്ച്‌ ജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് 2006 ലും 2016 ലും 2021 ലും കണ്ണൂർ മണ്ഡലത്തില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാർത്ഥിയായി വിജയിച്ചു. വിഎസ് സർക്കാരിൻ്റെയും ഒന്നാം പിണറായി സർക്കാരിൻ്റെയും കാലത്ത് മന്ത്രിയായി. രണ്ടാം പിണറായി സർക്കാരില്‍ നിലവില്‍ മന്ത്രിയായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് കണ്ണൂർ മണ്ഡലത്തിലുള്ള ജനകീയ മുഖമാണ് ആവർത്തിക്കുന്ന ജയത്തിൻ്റെ അടിസ്ഥാനം. അതേസമയം ഇത്തവണ മത്സരം കടുക്കുമെന്ന സാഹചര്യത്തില്‍ രാമചന്ദ്രൻ കടന്നപ്പള്ളി ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.