
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.
ഏകദേശം ആറ് മാസം മുന്‍പാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമാ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്.
പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group