
ആദ്യ കണ്‍മണിയെ വരവേറ്റ് താരദമ്പതികൾ…! രാം ചരണിനും ഉപാസനയ്ക്കും പെണ്‍കുഞ്ഞ് പിറന്നു; ആഘോഷമാക്കി ചിരഞ്ജീവിയും കുടുംബവും
സ്വന്തം ലേഖിക
ഹൈദരാബാദ്: നടൻ രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു.
ഹെെദരാബാദിലെ
അപ്പോളോ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2012 ജൂണ്‍ 14നാണ് രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം നടന്നത്.
കുട്ടിയെ വരവേല്‍ക്കുന്നതിന്റെ ആഘോഷത്തിലാണ് ചിരഞ്ജീവിയും കുടുംബവുമെന്ന് തെലുങ്ക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞിനെ കാണാൻ അല്ലു അര്‍ജുനും ഭാര്യ സ്നേഹയുമെത്തിയ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Third Eye News Live
0