video
play-sharp-fill

ജമ്മു കശ്മീരിൽ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ സമയമാകുമ്പോൾ മോചിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്

ജമ്മു കശ്മീരിൽ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ സമയമാകുമ്പോൾ മോചിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്

Spread the love

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കശ്മീരിൽ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ സമയമാകുമ്പോൾ
മോചിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോടനുബന്ധിച്ചാണ് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.

പലരേയും ഇതിന്റെ ഭാഗമായി വീട്ടുതടങ്കലിലാക്കിയിരുന്നു.
ഇത് തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് നിരവധി ആളുകളെ വീട്ടുതടങ്കലിൽ നിന്നും കരുതൽ തടങ്കലിൽ നിന്നും മോചിപ്പിച്ചുകഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരായ വിവേചനമല്ല, അഭയാർഥികളായവർക്ക് പൗരത്വം നൽകുക എന്നത് മാത്രമാണ് അതിന്റെ ഉദ്ദേശം. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകളില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. എൻആർസി എന്ന് പറയുന്നത് പതിവായി നടക്കുന്ന ഒരു പ്രക്രിയയാണെന്നും എൻപിആർ സെൻസസ് വിപൂലീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.