കലാനിലയം ‘രക്തരക്ഷസ്സ്’ വീണ്ടും കോട്ടയത്ത് എത്തുന്നു;ഇന്ന് മുതൽ നാഗമ്പടം മൈതാനത്ത് പ്രദർശനം ആരംഭിക്കും;മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും;കലാനിലയം ഓഫിസിലെത്തിയും ഓൺലൈനായും സീറ്റുകൾ ബുക്ക് ചെയ്യാം

Spread the love

കോട്ടയം: ‘രക്തരക്ഷസ്സ്’ വീണ്ടും കോട്ടയത്തെത്തുന്നു . കലാനിലയം കൃഷ്ണൻ നായർ 1973ൽ സംവിധാനം ചെയ്ത നാടകം, ‘രക്തരക്ഷസ്സ് ചാപ്റ്റർ വൺ’ എന്ന പേരിൽ 7 മുതൽ നാഗമ്പടം മൈതാനത്ത് പ്രദർശനം ആരംഭിക്കും. വൈകിട്ട് 6നു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.

video
play-sharp-fill

തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 2 ഷോ വീതം പ്രദർശനം (വൈകിട്ട് 6നും 9നും) ഉണ്ടാകും. ശനി ഞായർ ദിവസങ്ങളിൽ 3 ഷോ (2നു മാറ്റിനി) ഉണ്ടാകും.

കലാനിലയം കൃഷ‌്ണൻ നായരുടെ മകനും നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറുമായ അനന്തപത്മനാഭൻ ആണു രക്തരക്ഷസ്സ് വേദിയിൽ എത്തിക്കുന്നത്. ഡോൾബി അറ്റ്മോസ് 7.1 ശബ്ദ ക്രമീകരണങ്ങളോടെ ശീതികരിച്ച ഓഡിറ്റോറിയത്തിലാണു പ്രദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

120ൽ പരം കലാകാരന്മാരും കലാകാരികളും സാങ്കേതിക പ്രവർത്തകരും നാടകത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. ജഗതി എൻ.കെ.ആചാരിയാണു രചന. പാപ്പനംകോട് ലക്ഷമണന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്നു.

500, 400, 300 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കലാനിലയം ഓഫിസിലെത്തിയും ഓൺലൈനായും സീറ്റുകൾ ബുക്ക് ചെയ്യാം. നാടകത്തിന്റെ രണ്ടാം ഭാഗമായ ചാപ്റ്റർ 2 അധികം വൈകാതെ അരങ്ങിലെത്തും. 8714088850, www.arieskalanilayam.com