video
play-sharp-fill
‘തന്നോടൊപ്പം ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ നിന്റെ ജീവിതം നശിപ്പിക്കും’..! ബസ്റ്റോപ്പിൽ തടഞ്ഞുനിർത്തി ഭീഷണി..! യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ..! രാഖിശ്രീയുടെ മരണത്തിൽ ആരോപണവുമായി അച്ഛൻ

‘തന്നോടൊപ്പം ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ നിന്റെ ജീവിതം നശിപ്പിക്കും’..! ബസ്റ്റോപ്പിൽ തടഞ്ഞുനിർത്തി ഭീഷണി..! യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ..! രാഖിശ്രീയുടെ മരണത്തിൽ ആരോപണവുമായി അച്ഛൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി രാഖിശ്രീ ജീവനൊടുക്കിയത് യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് പെൺകുട്ടിയുടെ അച്ഛൻ. പുളിമൂട് സ്വദേശിയായ 28 കാരൻ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബസ്റ്റോപ്പിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി അച്ഛൻ ആരോപിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ രാഖിശ്രീ ഇന്നലെയാണ് ശുചിമുറിയിൽ ആത്മഹത്യ ചെയ്തത്. ഗൾഫിൽ നിന്നും വന്ന യുവാവാണ് പെൺകുട്ടിയെ ശല്യം ചെയ്തത്. 15-ാം തീയതി രാഖിശ്രീയെ തടഞ്ഞുനിർത്തി എന്നോടൊപ്പം ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ നിന്റെ ജീവിതം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. നമുക്ക് നിയമനടപടി സ്വീകരിക്കാമെന്നും മോൾ ധൈര്യമായിക്കൂ എന്നും മകളെ ആശ്വസിപ്പിച്ചിരുന്നതായും രാഖിശ്രീയുടെ അച്ഛൻ പറഞ്ഞു.

പൊലീസിൽ പരാതി നൽകാനിരിക്കെയാണ് മകൾ ജീവനൊടുക്കിയത്. ആറുമാസം മുമ്പ് സ്കൂളിൽ നടത്തിയ ക്യാമ്പിൽ വെച്ചാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെടുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു.