play-sharp-fill
അമ്പൂരി കൊലപാതകം ; രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു

അമ്പൂരി കൊലപാതകം ; രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു

സ്വന്തം ലേഖിക

തിരുവനന്തപുരം: അമ്ബൂരിയിൽ കൊല ചെയ്യപ്പെട്ട രാഖിയുടെ വസ്ത്രങ്ങൾ കണ്ടെത്തി.തിരുവനന്തപുരം വേട്ടമുക്കിൽ നിന്നാണ് പ്രതികൾ ഉപേക്ഷിച്ച രാഖിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പാവാടയും അടിവസ്ത്രങ്ങളുമാണ് കണ്ടെത്തിയത്.

വസ്ത്രത്തിൽ രക്തക്കറ പറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഖിയുടേതെന്ന് കരുതുന്ന മൊബൈൽ ഫോണും കൊലയ്ക്ക് ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. അമ്ബൂരി വാഴച്ചാലിൽ നിന്നാണ് പല ഭാഗങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈൽ ഫോൺ പൊട്ടിച്ച് ഉപേക്ഷിച്ചത്.

കേസിലെ ഒന്നാം പ്രതിയായ അഖിലിന്റെ വീട്ടിൽ നിന്നാണ് തൊണ്ടിമുതലുകൾ കണ്ടെടുത്തത്. അഖിലും രാഹുലും കൂടാതെ കേസിലെ മൂന്നാമത്തെ പ്രതിയായ ആദർശും ചേർന്നാണ് തൊണ്ടിമുതലുകൾ പൊലീസിന് കാണിച്ച് കൊടുത്തത്.