video
play-sharp-fill

മുക്കാട്ടുകര ഗവ.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് രാഘവജി മെമ്മോറിയൽ ട്രസ്റ്റ്; ചെയർമാൻ എൻ.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോ​ഗം ചലചിത്ര നിരൂപകൻ ഡോ. അരവിന്ദൻ വല്ലച്ചിറ ഉദ്ഘാടനം ചെയ്തു

Spread the love

ഒല്ലൂക്കര : സ്വാതന്ത്ര്യ സമര സേനാനി എൻ.പി. രാഘവ പൊതുവാളിൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട രാഘവജി മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മുക്കാട്ടുകര ഗവ.എൽ.പി.സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ എൻ.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചലചിത്ര നിരൂപകൻ ഡോ. അരവിന്ദൻ വല്ലച്ചിറ ഉദ്ഘാടനം നിർവഹിച്ചു.

ഹെഡ്മിസ്ട്രസ് പി.വി.വനജ, ലക്ഷ്മിദേവി, കെ.ഗോപാലകൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, ശശി നെട്ടിശ്ശേരി, കെ.മാധവൻ, ടി.എസ്.ബാലൻ, ചന്ദ്രൻ കോച്ചാട്ടിൽ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group