video
play-sharp-fill

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ 40 ആം വാർഷികത്തോടനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച്‌ റഷ്യൻ ഹൗസില്‍ എക്സിബിഷൻ സംഘടിപ്പിച്ചു.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ 40 ആം വാർഷികത്തോടനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച്‌ റഷ്യൻ ഹൗസില്‍ എക്സിബിഷൻ സംഘടിപ്പിച്ചു.

Spread the love

തിരുവനന്തപുരം : ബഹിരാകാശത്ത് ഒരു ഇന്ത്യക്കാരൻ എത്തിയിട്ട് 40 വർഷം തികയുന്ന വേളയിലാണ് നമ്മൾ കടന്നു പോകുന്നത്.രാകേഷ് ശർമ്മയായിരുന്നു ആ ദൗത്യത്തിന് ചുക്കാൻ പിടിച്ചത്.ഈ മഹത് വേളയോട് അനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച്‌ റഷ്യൻ ഹൗസില്‍ എക്സിബിഷൻ സംഘടിപ്പിച്ചു.

‘ഗഗൻയാൻ ദൗത്യത്തില്‍ നിയുക്തരായ നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികള്‍ തനിക്ക് പരിശീലനം ലഭിച്ച ഗഗാറിൻ കോസ്‌മോനട്ട് ട്രെയിനിംഗ് സെന്ററില്‍ നിന്നാണ് പരിശീലനം നേടിയതെന്നും നാല്‍പതു വർഷങ്ങള്‍ക്കുള്ളില്‍ സാങ്കേതികവിദ്യയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും വീഡിയോ സന്ദേശത്തില്‍ രാകേഷ് ശർമ്മ പറഞ്ഞു.

ബഹിരാകാശ യാത്രയുടെ തയ്യാറെടുപ്പിന്റെയും പരിശീലനത്തിന്റെയും ഫോട്ടോകളും ഇന്ത്യയിലെയും റഷ്യയിലെയും സ്വീകരണവും വെള്ളിയാഴ്ച സമാപിക്കുന്ന പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.റഷ്യൻ ഹൗസില്‍ നടന്ന പ്രദർശനം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ഗ്രൂപ്പ് മേധാവി ഷിജു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യ റഷ്യ സഹകരണത്തിലെ നാഴികക്കല്ലായിരുന്നു രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച റഷ്യയുടെ ഓണററി കോണ്‍സലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ പറഞ്ഞു.