രാജ്യത്തെ ഏറ്റവും സമ്പന്നൻ ബി ജെ പി: കഴിഞ്ഞ വർഷം ലഭിച്ചവരുമാനം 4340 കോടി: തൊട്ടുപിന്നിൽ കോൺഗ്രസ്: കിട്ടിയത് 1225 കോടി: ഓരോ പാർട്ടികള്‍ക്കും ലഭിച്ച സംഭാവന, ബോണ്ട്, കൂപ്പണ്‍ വിതരണം, അംഗത്വ ഫീസ് എന്നിവയടക്കം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്.

Spread the love

ഡൽഹി: കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി രാജ്യത്തെ ഏറ്റവും വരുമാനമുള്ള രാഷ്ട്രീയ പാർട്ടി ബിജെപിയാണ്.
2023-24 സാമ്പത്തിക വർഷത്തിലെ കണക്കുകളിലും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. ബിജെപിക്ക് ലഭിച്ച വരുമാനം 4340 കോടി. രാജ്യത്തെ ആറ് ദേശീയ പാർട്ടികള്‍ക്കും കൂടി ലഭിച്ച

ആകെ വരുമാനമാകട്ടെ 5820 കോടിയാണ്. അതായത് എല്ലാ ദേശീയ പാർട്ടികള്‍ക്കും കൂടി ലഭിച്ച ആകെ വരുമാനത്തിന്റെ 75 ശതമാനവും ബിജെപിക്കാണ്. ഓരോ പാർട്ടികള്‍ക്കും ലഭിച്ച സംഭാവന, ബോണ്ട്, കൂപ്പണ്‍ വിതരണം, അംഗത്വ ഫീസ് എന്നിവയടക്കം അടിസ്ഥാനപ്പെടുത്തി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

വരുമാനത്തില്‍ രണ്ടാമതുള്ള കോണ്‍ഗ്രസിന് കിട്ടിയതാകട്ടെ 1225 കോടി. ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിന്റെ 21 ശതമാനം വരുമിത്. മൂന്നാം സ്ഥാനത്ത് സിപിഎമ്മാണ്. വരുമാനം 167 കോടി. ബിഎസ്പി-64 കോടി. എഎപി-22 കോടി. നാഷണല്‍ പീപ്പിള്‍സ് പാർട്ടി – 22 ലക്ഷം എന്നിങ്ങനയൊണ് മറ്റ് ദേശീയ പാർട്ടികളുടെ വരുമാന കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുമാനത്തില്‍ മുന്നില്‍ ബിജെപിയാണെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച്‌ വരുമാന വളർച്ച കൂടുതല്‍ കോണ്‍ഗ്രസിനാണ്. 2022-23 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്‌ 170

ശതമാനത്തിന്റെ വരുമാന വളർച്ച കോണ്‍ഗ്രസിനുണ്ടായി. ബിജെപിയുടെ വരുമാനം 83 ശതമാനവും ഉയർന്നു. സിപിഎമ്മിന്റേത് 18 ശതമാനവും. ഇക്കാലയളവില്‍ ഓരോ പാർട്ടികളും ചെലവാക്കിയ തുക കൂടി നോക്കാം. ബിജെപി-2211 കോടി. കോണ്‍ഗ്രസ്-1025 കോടി. സിപിഎം-127 കോടി. എഎപി-34 കോടി.