
സ്വന്തം ലേഖകൻ
ദില്ലി: ഐഎംഒ ഉള്‍പ്പെടെ 14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ജമ്മു കശ്മീരിലും പാക്കിസ്ഥാനിലെ അവരുടെ ഹാന്‍ഡ്‌ലര്‍മാരുമായും ആശയവിനിമയം നടത്താന്‍ തീവ്രവാദികള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതാണ് കാരണം.” പാകിസ്ഥാനില്‍ നിന്ന് മെസെജ് അയയ്ക്കാനും സ്വീകരിക്കാനും ഈ ആപ്പുകള്‍ ഉപയോഗിച്ചു എന്ന് തെളിയിക്കപ്പെട്ടതോടെയാണ് 14 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം ഭരണ അതോറിറ്റിയായ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് (MEITY) ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, സംസ്ഥാനത്തിന്റെയും പൊതു ക്രമത്തിന്റെയും സുരക്ഷ.പൊതു ക്രമം, ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്‍പ്പര്യം, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവയ്ക്ക് ഭീഷണിയായേക്കാവുന്ന പോസ്റ്റുകള്‍ക്കും അക്കൗണ്ടുകള്‍ക്കുമെതിരെ ഐടി നിയമത്തിലെ സെക്ഷന്‍ 69 (എ) പ്രകാരം നടപടിയെടുക്കാനാകും.
ക്രിപ്വൈസര്‍, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയര്‍, ബ്രിയര്‍, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയന്‍, ഐ.എം.ഒ, എലമെന്റ്, സെക്കന്റ്ലൈന്‍, സാന്‍ഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകള്‍.
പോസ്റ്റ്/അക്കൗണ്ട്/വെബ്‌സൈറ്റ്/മൊബൈല്‍ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പാസ്സാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച നിയുക്ത ഉദ്യോഗസ്ഥനാണ്. അദ്ദേഹം നിയമവും നീതിയും, ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍, ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന അന്തര്‍ മന്ത്രാലയ സമിതിയുടെ അധ്യക്ഷനായിരിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ചാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.