play-sharp-fill
നഗ്നനായെത്തി വീട്ടമ്മയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ ; പിടിയിലായത് റിട്ട : പൊലീസ് ഓഫീസറുടെ മകളെ ആക്രമിച്ച കേസിലെ പ്രതി

നഗ്നനായെത്തി വീട്ടമ്മയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ ; പിടിയിലായത് റിട്ട : പൊലീസ് ഓഫീസറുടെ മകളെ ആക്രമിച്ച കേസിലെ പ്രതി

സ്വന്തം ലേഖകൻ

കൊട്ടാരക്കര: നഗ്നനായെത്തി വീട്ടമ്മയെ ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റിൽ. ഐപ്പള്ളൂർ മുകളിൽ വീട്ടിൽ രജുവാണ്(23) റൂറൽ എസ്.പിയുടെ സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. മുമ്പ് പോക്സോ കേസിലും മാലപൊട്ടിക്കൽ കേസിലും പ്രതിയായിരുന്നു രജു. വീട്ടമ്മയും മകളും മാത്രം താമസിക്കുന്ന വീടിനു പിന്നിലെ കുളിമുറിക്ക് സമീപം നഗ്നനായി എത്തി ഒളിച്ചിരിക്കുന്ന ഇയാൾ ഇവരെ പലപ്പോഴും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്.മുഖം മറച്ചു കടന്നു കളയുന്ന ഇയാളുടെ ശല്യം സഹിക്കവയ്യാതെ വീട്ടുകാർ വീടിനു സമീപം ഇവർ സി.സി.ടി.വി കാമറ സ്ഥാപിച്ചു. ഇതിലെ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ആളിനെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായ രജു അന്ന് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയിരുന്നു. റിട്ട.പോലീസ് ഉദ്യോഗസ്ഥന്റെ മകളെ അക്രമിച്ച് മാല കവർന്ന കേസിലും രജു പിടിയിലായിരുന്നതായി പൊലീസ് പറയുന്നു.