
കേരളത്തില്‍ ഉയർന്നതരത്തില്‍ തീവ്രവാദഭീഷണി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. തിരുവനന്തപുരം പോത്തൻകോട് എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫും യുഡിഎഫും തുടർച്ചയായി ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. വോട്ട് ബാങ്കിനെ ബാധിക്കുമെന്നതിനാല്‍ ഇതിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. എല്‍ഡിഎഫിനും യുഡിഎഫിനും അഴിമതിയുടെ മുഖമാണ്.
പൊന്മാൻ എന്ന സിനിമയുടെ യഥാർത്ഥ കഥ നടന്നത് 2020ല്‍ ആണ്. ആ സ്വർണകൊള്ളയാണ് യഥാർത്ഥ കഥ. എല്‍ഡിഎഫ് നേതാക്കന്മാർ സ്വർണക്കൊള്ള നടത്തി ഈ സ്വർണം വില്ക്കാൻ യുഡിഎഫ് സഹായിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


