
സ്വന്തം ലേഖകൻ
നെടുങ്കണ്ടം : പീരുമേട് സബ്ജയിലിൽ റിമാൻഡിലിരുന്ന പ്രതി മരിച്ച സംഭവത്തിൽ എസ്പിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ ശിവരാമൻ.എസ്പിയുടെ അറിവോടെയും നേരിട്ടുള്ള നിയന്ത്രണത്തിലുമല്ലാതെ ഇത്ര ക്രൂരമായ മർദ്ദനമുറകൾ ഉണ്ടാവില്ല.എസ്പിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന് ശിവരാമൻ വ്യക്തമാക്കി.അതേസമയം രാജ്കുമാറിനെതിരെ പരാതി നൽകിയ യുവതി തന്റെ പരാതി എസ്പി വളച്ചെടിച്ചതായി പറയുന്നു.നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചെന്ന് പരാതി നൽകിയില്ലെന്ന് പഞ്ചായത്ത് മെമ്പർക്കൂടിയായ ആലീസ് പറഞ്ഞു.നാട്ടുകാരെ പഴിചാരി പോലീസ് രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്ത് വിലകൊടുത്തും പോലീസിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവരുമെന്ന് ആലീസ് വ്യക്തമാക്കി.കസ്റ്റഡിമരണ ക്കേസിൽ ദൃക്സാക്ഷിയാണ് ആലീസ്.അതേസമയം പോലീസ് രാജ്കുമാരിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് അമ്മ കസ്തൂരി പറയുന്നുണ്ട്്. തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടു വന്നത് 12ന് അർദ്ധ രാത്രി 12.30ന് ആണെന്നും, ഒന്നര മണിക്കൂറോളം പോലീസ് വീട്ടിൽ തിരച്ചിൽ നടത്തിയെന്നും വീട്ടിൽ കൊണ്ടുമന്നപ്പോൾ റൂൾത്തടി കൊണ്ട് മർദ്ദിച്ചുവെന്നും ജീപ്പിന്റെ പിന്നിലിട്ടും മകനെ പോലീസ് മർദ്ദിച്ചിരുന്നെന്നും അവർ പറഞ്ഞു. കൂടാതെ രാജ്കുമാർ മരിച്ച വിവരം വളരെ വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും കസ്തൂരി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.