play-sharp-fill
രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്കാരത്തിന്റെ പേര് മാറ്റുന്നു; ഇനി മുതൽ ‘മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരം’ എന്നറിയപ്പെടും

രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്കാരത്തിന്റെ പേര് മാറ്റുന്നു; ഇനി മുതൽ ‘മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരം’ എന്നറിയപ്പെടും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനിമുതൽ ഈ പുരസ്‌കാരം മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരം എന്ന പേരിൽ അറിയപ്പെടും.


41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്‌സിൽ മെഡൽ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മേജർ ധ്യാൻചന്ദ് ഇന്ത്യയുടെ ഏറ്റവും വലിയ കായികതാരങ്ങളിൽ ഒരാളാണ്. അദ്ദേഹം നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നത് എന്തുകൊണ്ടും ഉചിതമായ കാര്യം തന്നെയാണ്’- പ്രധാനമന്ത്രി വ്യക്തമാക്കി.

വിരാട് കോലി, സർദാർ സിങ്, സാനിയ മിർസ, എം.എസ്.ധോനി, വിസ്വനാഥൻ ആനന്ദ്, ധനരാജ് പിള്ളൈ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയ നിരവധി കായിക പ്രതിഭകൾക്ക് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.