video
play-sharp-fill
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ആത്മഹത്യാ ശ്രമത്തിന്റെ യഥാർത്ഥ കാരണം പുറത്ത് കൊണ്ടുവരണമെന്ന് നളിനിയുടെ അഭിഭാഷകൻ

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ആത്മഹത്യാ ശ്രമത്തിന്റെ യഥാർത്ഥ കാരണം പുറത്ത് കൊണ്ടുവരണമെന്ന് നളിനിയുടെ അഭിഭാഷകൻ

സ്വന്തം ലേഖകൻ

വെല്ലൂർ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ. നളിനി ശ്രീഹരന്റെ അഭിഭാഷകൻ പുകളേന്തിയാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നും അഭിഭാഷകൻ പറയുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനി 29 വർഷമായി വെല്ലൂർ വനിതാ ജയിലിൽ തടവ് ശിക്ഷയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കഴിഞ്ഞ 29 വർഷത്തെ ജയിൽ ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്തരൊരു ശ്രമം നളിനിയിൽ നിന്നും ഉണ്ടാവുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നളിനിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിലുളള യഥാർത്ഥ കാരണം പുറത്ത് വരണമെന്നും പുകളേന്തി പറഞ്ഞു. നളിനിയുടെ ഭർത്താവ് മുരുകനും രാജീവ് ഗാന്ധി കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

ജയിലിൽ നിന്നും ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ച മുരുകൻ നളിനിയെ വെല്ലൂർ ജയിലിൽ നിന്നും പുഴൽ ജയിലിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് പുകഴേന്തി വ്യക്തമാക്കിയിട്ടുണ്ട്.

നളിനിയ്‌ക്കൊപ്പം ജയിലിൽ ഒപ്പമുളള തടവുകാരിയെ മാറ്റണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നതായി ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കാത്തതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് ജയിൽ അധികൃതർ പറയുന്നത്.