കടുത്തുരുത്തി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാo ചരമ വാർഷിക അനുസ്മരണം, പുഷ്പാർച്ചനയും, പ്രാർത്ഥനയും കോൺഗ്രസ് 19-ാo വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, കടുത്തുരുത്തി മാന്നാറിൽ നടത്തി…….
രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിൽ വാർഡ് പ്രസിഡന്റ് ജോൺസൺ മുണ്ടയ്ക്കന്റെ അധ്യക്ഷതയിൽ കുടിയയോഗത്തിൽ ഡി.സി.സി. മെമ്പർ പി.മഹിളാമണി ഉൽഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. കെ ഇന്ദുചൂഡൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ നോബി മുണ്ടക്കൽ, ഐഎൻടിയുസി റീജിയണൽ സെക്രട്ടറി ടിറ്റോ മാളേയ്ക്കൽ എന്നിവർ പ്രസംഗിച്ചു…..

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോയ് മാളിയേക്കൽ, ആന്റണി മാത്യു വെളുത്തേടത്ത്, സലിൻ നടക്കെമാലിൽ,
വാസു കിഴക്കേപ്പറമ്പ്, ഗോപാലകൃഷ്ണൻ മണലേൽ, ജോർജ് പതിപ്പറമ്പിൽ, ജോർജ് ആലപ്പാട്ട്, ഗിരീഷ് പീടികപ്പറമ്പിൽ, സന്ദീപ് ചീരംക്കുന്നത്ത്, ജോസ് കലറക്കുന്നേൽ, വക്കച്ചൻ വട്ടക്കേരി, പ്രസന്ന രാജു, രാജു കറുകയിൽ, അശ്വതി രാജു, തമ്പി രാജ് മൂലക്കാട്ട്, രാജു തറപ്പേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി……