ഇന്നത്തെ കാലത്ത് ഒരു ഹർത്താൽ പ്രഖ്യാപിച്ചാൽ എല്ലാ കോർപറേറ്റ് കമ്പനികളും സ്റ്റാഫിന് വർക്ക് ഫ്രം ഹോം നൽകും; എല്ലാവർക്കും ലാപ്ടോപ്പ് കൊടുത്തിട്ടുണ്ട് ജോലിയൊക്കെ കൃത്യമായി നടക്കും; ദേശീയ പണിമുടക്കിനെ വിമർശിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ

Spread the love

ഇന്നത്തെ കാലത്ത് ഒരു ഹർത്താൽ പ്രഖ്യാപിച്ചാൽ എല്ലാ കോർപറേറ്റ് കമ്പനികളും സ്റ്റാഫിന് വർക്ക് ഫ്രം ഹോം നൽകും, എല്ലാവർക്കും ലാപ്ടോപ്പ് കൊടുത്തിട്ടുണ്ട് ജോലിയൊക്കെ കൃത്യമായി. നടക്കും ദേശീയ പണിമുടക്കിനെ വിമർശിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ.

കച്ചവടങ്ങൾ നടത്തുന്ന ഓൺലൈൻ കൊമ്മേഷ്യൽ സൈറ്റുകൾ എല്ലാം തന്നെ പ്രവർത്തിക്കും. ആമസോണും ഫ്ലിപ്കാർട്ടുമെല്ലാം ഓർഡറുകൾ സ്വീകരിക്കും.ഗവണ്മെന്റ് സേവനങ്ങൾ എല്ലാം തന്നെ ഓൺലൈനായി ലഭ്യമാണ്.

പഴയപോലെ റീചാർജ് കടകൾ ഇല്ലാത്തത്കൊണ്ട് ടെലികോം മേഖലയെ ബാധിക്കില്ല.ബാങ്കുകളിൽ ഇലക്ട്രോണിക് സൗകര്യം ഉള്ളത്കൊണ്ട് ബാങ്കിങ്ങിന് തടസ്സം വരില്ല.ചുരുക്കിപ്പറഞ്ഞാൽ ടെലികോം ബാങ്കിങ് ഈ കോമെഴ്‌സ് തുടങ്ങിയ ഭീമന്മാരെയൊന്നും ഇത് ബാധിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നെ ആരെയാണ് ഹർത്താൽ ബാധിക്കുക?

ചെറു കടകൾ നടത്തി അന്നന്നത്തെ വരുമാനം ഉപയോഗിച്ച് ജീവിക്കുന്നവർ, ഓട്ടോ തൊഴിലാളികൾ, ബസ് തൊഴിലാളികൾ, ചുമടെടുക്കുന്നവർ, ദിവസ വേതനക്കാർ..ഇവരെ മാത്രം ബാധിച്ചാൽ പ്രതിഷേധം ഫലം ചെയ്തോ?എന്തെങ്കിലും സ്തംഭനം നടത്താൻ കഴിയുമോ?

ആളുകൾക്ക് ഇന്ന് ബിൽ അടയ്ക്കാൻ പുറത്തുപോകേണ്ട, ഫോൺ ചെയ്യാൻ ഫോൺ ബൂത്തിൽ പോകേണ്ട, കാര്യമറിയിക്കാൻ കത്തയക്കേണ്ട.ശരിക്കും എന്താണ് സ്തംഭിച്ചത്? ആരെയാണ് പ്രതിഷേധം ബാധിച്ചത്?

ഇനി ആരാണ് ഇന്നത്തെ കാലത്തും ഹർത്താൽ നടത്തുന്നവർ?അവരും കലഹരണപ്പെട്ടവർ തന്നെ.ഈ കാലഘട്ടവുമായി യാതൊരു ബോധവുമില്ലാത്ത, ഇന്നത്തെ കാലത്തിന് യോജിക്കാത്തവർ.

ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും മത സംഘടനയാണെങ്കിലും ഇത് ഓർത്താൽ നന്ന്.സമരരീതികൾ കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ നിങ്ങൾ പൊതുശല്യങ്ങളായി മാറി കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും.

ഹർത്താൽ കാലഹരണപ്പെട്ട സാധാരണ ജനങ്ങളെ (മാത്രം) ബുദ്ധിമുട്ടിക്കുന്ന സമര രീതിയാണ്.ഒരുകാലത്ത് അതിന് പ്രസക്തിയുണ്ടായിരുന്നു. ഇന്നില്ല.