കേരളത്തില്‍ ‘ജയിലര്‍’ 300 തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു ; അഡ്വാന്‍സ് ബുക്കിങ്ങ് ഹിറ്റ്!

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : തെന്നിന്ത്യൻ മെഗാസ്റ്റാർ രജനികാന്തിന്റെ ‘ജയിലര്‍’ കേരളത്തിൽ 300 തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു.ഹുക്കും. ടൈഗര്‍ കാ ഹുക്കും. നെല്‍സന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് കേരളത്തിൽ അഡ്വാന്‍സ് ബുക്കിങ്ങ് ഹിറ്റാണ്.സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരൻ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളില്‍ എത്തുമ്ബോള്‍ വാനോളം പ്രതീക്ഷയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാര്‍ട്ണര്‍. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രജനി ചിത്രം തീയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ വൈറലാണ്. ആദ്യ ഗാനം ‘കാവാലാ’ ഇൻസ്റ്റാഗ്രാം റീല്‍സില്‍ തകര്‍ത്തെങ്കില്‍ രണ്ടാം ഗാനം ‘ഹുക്കും’ രജനി ആരാധകര്‍ക്ക് അടിപൊളി ട്രീറ്റായി മാറുന്നു. രത്തമാരെ എന്ന ഗാനം കുടുംബ ബന്ധങ്ങള്‍ക്ക് കരുത്തേകുന്ന ഗാനമായി മാറുന്നു. ട്രെയിലര്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. മാസ്സായി രജനികാന്ത് എത്തുമ്ബോള്‍ ആരാധകര്‍ക്ക് ഇതില്‍പരം ആവേശം വേറെയൊന്നുമില്ല.വമ്ബൻ താരനിരയില്‍ ചിത്രം ഒരുങ്ങുന്നത് മറ്റൊരു പ്രത്യേകതയായി മാറുന്നു. ആദ്യമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹൻലാല്‍ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയര്‍ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെല്‍സൻ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്ബാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാര്‍, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്ബൻ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.കേരളത്തില്‍ ഗോകുലം മൂവീസ് തീയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുമ്ബോള്‍ 300ല്‍ അധികം തീയേറ്ററുകളിലാണ് ജയിലര്‍ ചാര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളില്‍ വലിയ ആവേശമാണ് ആരാധകര്‍ കാണിക്കുന്നത്. അതിരാവിലെയുള്ള ഷോസില്‍ രജനി ആരാധകരുടെ തൂക്കിയടിയാണ് നടക്കുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട തീയേറ്ററുകളില്‍ എല്ലാം തന്നെ റിലീസിന് മണിക്കൂറുകള്‍ക്ക് മുൻപ് ഹൗസ്ഫുള്‍ ഷോസായി മാറിയിരിക്കുന്നു. എങ്ങും രജനി ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ് കാഴ്ച. ചിത്രത്തിനായി ഗോകുലം മൂവീസ് ഗംഭീര പ്രൊമോഷനാണ് നടത്തുന്നത്. ഇതിന്റെയും കൂടി ഭാഗമായി ചിത്രത്തിന് കൂടുതല്‍ ബുക്കിങ്ങുകള്‍ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ഫസ്റ്റ് ഷോ, സെക്കൻഡ് ഷോകളും ഹൗസ്ഫുലിലേക്ക് കുതിക്കുന്നു.മറ്റ് ഭാഷകളിലെ വമ്ബൻ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗോകുലം മൂവീസ് എപ്പോഴും മുന്നില്‍ ഉണ്ടാകും.

പൊന്നിയിൻ സെല്‍വൻ 1& 2 കേരളത്തില്‍ എത്തിച്ചതും ഗോകുലം മൂവീസ് തന്നെയായിരുന്നു. ചിത്രത്തിനായി ഗോകുലം നടത്തിയ പ്രൊമോഷൻസ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വിക്രം ചിത്രം കോബ്രയും സ്ഥാനം പിടിക്കുന്നു. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ തന്നെയാണ്. രജനി ചിത്രം പോലെ തന്നെ വിജയുടെ ലിയോയും മലയാളി പ്രേക്ഷകര്‍ കാണുന്നത് ഗോകുലം മൂവീസിലൂടെ എന്നത് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.