പശ്ചിമേഷ്യൻ യുദ്ധം: ‘ഇറാൻ അനുകൂല പ്രസ്‌താവന പ്രീണന രാഷ്ട്രീയമാണ്’;  മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

Spread the love

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയെ വിമർശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

video
play-sharp-fill

മുഖ്യമന്ത്രി നടത്തിയ ഇറാൻ അനുകൂല പ്രസ്‌താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികള്‍ താമസിക്കുന്ന ജിസിസി രാഷ്‌ട്രങ്ങളെ ആക്രമിക്കുന്നതിനെ കുറിച്ച്‌ മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുദ്ധം പാടില്ലെന്ന് പ്രധാനമന്ത്രി മോദി പ്രതികരിച്ചതാണ്. ബിജെപി ഇറാനെ തള്ളുന്നില്ല. ഇറാൻ കപ്പലിന് സംരക്ഷണം നല്‍കിയത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് രാഹുല്‍ഗാന്ധി രാഷ്ട്രീയ നാടകം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധിരാഗാന്ധി ഗ്യാരൻ്റി പ്രഖ്യാപനത്തില്‍ ചർച്ച നടക്കണം. കോണ്‍ഗ്രസിൻ്റെ പൊള്ളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണം. തെലങ്കാന സർക്കാർ തകർന്നു നില്‍ക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കിട്ടാത്ത സ്ഥിതിയാണ്. കർണാടകയില്‍ വികസനത്തിന് പണമില്ലെന്ന് ഉപമുഖ്യമന്ത്രി തന്നെ പറയുന്നു.

വ്യാജ വാഗ്ദാനം നല്‍കി ഏത് ലെവല്‍ വരെയും കോണ്‍ഗ്രസ് പോകും. ജനങ്ങള്‍ക്ക് വേണ്ടിയല്ല അഴിമതിക്ക് വേണ്ടിയാണ് പ്രഖ്യാപനം. കർഷകർക്ക് വായ്പ ഇളവ് നല്‍കിയതില്‍ പോലും യുപിഎ സർക്കാർ തട്ടിപ്പ് നടത്തിയെന്ന് സിഎജി കണ്ടെത്തിയതാണ്.

സൗജന്യ കെഎസ്‌ആർടിസി യാത്ര വാഗ്ദാനവും വൻ തട്ടിപ്പാണ്. കെഎസ്‌ആർടിസിയില്‍ ഇപ്പോഴും ശമ്പളവും പെൻഷനും കിട്ടുന്നില്ല. പിന്നെ എങ്ങനെ സൗജന്യയാത്ര നല്‍കാനാവും?

 

സംസ്ഥാനത്ത് കോണ്‍ഗ്രസ് – സിപിഎം ധാരണ എല്ലാവർക്കും അറിയാവുന്നതാണ്. ജനങ്ങള്‍ അവരെ സ്വീകരിക്കില്ല. തിരുവനന്തപുരം കോർപറേഷനിലെ മാലിന്യ പ്രശ്നം വിശ്വസിക്കാൻ തക്ക പൊട്ടന്മാരല്ല ജനങ്ങള്‍. ഞാനും ഈ നഗരം സന്ദർശിച്ചതാണ്. കൃത്യമായി മാലിന്യം നീക്കം ചെയ്തു. മന്ത്രി ശിവൻകുട്ടി കൂടി പങ്കെടുത്ത യോഗത്തിലാണ് മാലിന്യം പല സ്ഥലങ്ങളിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. 10 വർഷമായി ഭരിക്കുന്ന ഒന്നും ചെയ്യാത്ത സർക്കാരിൻ്റെ ഭാഗമായ സിപിഎം എംഎല്‍എമാരാണ് ഒന്നര മാസം മാത്രമായ ബിജെപി നഗരസഭയെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.