നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉടൻ പൂര്‍ത്തിയാക്കും; ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജുവിന്‍റെ സ്ഥാനാര്‍ഥിത്വത്തെ പറ്റി അറിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

Spread the love

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

video
play-sharp-fill

സഞ്ജു സാംസണിന്‍റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. “എനിക്കറിയില്ല, ആരും എന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു”. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണ്ണയം ഉടൻ പൂർത്തിയാക്കുമെന്നും സംസ്ഥാൻ അധ്യക്ഷൻ വ്യക്തമാക്കി.

പല മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെ നേരത്തെ തന്നെ ബിജെപി തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. നേമത്ത് താൻ തന്നെയായിരിക്കും ബിജെപി സ്ഥാനാർഥിയെന്ന് രാജീവ് ചന്ദ്രശേഖർ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴക്കൂട്ടത്ത് വി മുരളീധരനും താത്പര്യം പരസ്യമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എംടി രമേശ് തുടങ്ങിയ നേതാക്കളെല്ലാം ഇത്തവണ കളത്തിലുണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്.