കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡൽ അല്ല സിപിഎം മോഡൽ; ഇനി വരാൻ പോകുന്നത് മോദി മോഡൽ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

Spread the love

തിരുവനന്തപുരം;സംസ്ഥാന സർക്കാരിനെതിരെ ബിജെപിയുടെ “കേരളം വീണ പതിറ്റാണ്ട്’ എന്ന പ്രതിഷേധ പരിപാടിക്ക് സെക്രട്ടറി യേറ്റിനു മുന്നിൽ തുടക്കമായി.

വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയുമാണ് 9 വർഷത്തെ പിണറായി സർക്കാർ ഭരണം കൊണ്ട് ഉണ്ടായതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മോഡി സർക്കാർ പദ്ധതിയിൽ പരസ്യം ഒട്ടിച്ച് സ്വന്തം എന്ന് പറയൽ ആണ് പിണറായി സര്‍ക്കാരിന്‍റെ  ഏക പണി.സര്‍ക്കാരിന്‍റെ 9 . കൊല്ലം ജനങ്ങൾ ആരും ആഘോഷിക്കുന്നില്ല.സർക്കാരാകട്ടെ  റീൽസിനു കാശും കൊടുത്ത് ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷം നീളുന്ന പ്രതിഷേധത്തിനു NDA തുടക്കം ഇട്ടു.കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡൽ അല്ല സിപിഎം മോഡൽ ആണ്.കേരളത്തിൽ ഇനി വരാൻ പോകുന്നത് മോദി മോഡലാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.