video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി കോട്ടയം ഡിസിസി രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി കോട്ടയം ഡിസിസി രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

Spread the love

കോട്ടയം :ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.വിവരസാങ്കേതികയുടെ വിപ്ലവത്തിന് ഭാരതത്തിൽ തുടക്കം കുറിച്ചത് രാജീവ് ഗാന്ധി ആയിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ത്രിതലപഞ്ചായത്തുകളിലെ വനിതാ സംവരണം , പഞ്ചായത്തീരാജ് നഗര പാലികാ ബിൽ ഇതെല്ലാം ഉൾപ്പെടെ സമാനതകൾ ഇല്ലാത്ത നിയമപരിഷ്കാരങ്ങളാണ് രാജീവ് ഗാന്ധി ഭാരതത്തിൽ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ . ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപി സിസി രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി ജോസഫ് ,കുര്യൻ ജോയ്, കുഞ്ഞ് ഇല്ലംപള്ളി , റ്റിഡി പ്രദീപ്കുമാർ ,സുധാ കുര്യൻ, മോഹൻകെനായർ, ജി.ഗോപകുമാർ, ജെയ്ജി പാലക്കലോടി , എൻ.ജയചന്ദ്രൻ ,എസ്. രാജീവ്, ഗൗരി ശങ്കർ ,മഞ്ജു എം ചന്ദ്രൻ, യൂജിൻ തോമസ്സ് എന്നിവർ പ്രസംഗിച്ചു. രാജീവ് ഗാന്ധിയുടെ 34-) മത്തെ രക്തസാക്ഷി ദിനം കോട്ടയം ജില്ലയിൽ ഡിസിസിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു . ജില്ലയിലെ 83 മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ രാജിവ് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടന്നതായി നാട്ടകം സുരേഷ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments