എരുമേലി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പാണപിലാവ് ബൂത്ത് കമ്മറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. യോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് വി.റ്റി മാത്യു വെമ്പാലയിൽ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി രക്തസാക്ഷിത്വ ദിന സന്ദേശം നൽകി. പരിസ്ഥിതി പ്രവർത്തകൻ ബിനു നിരപ്പേൽ, ബിൻസ് കുഴിയ്ക്കാട്ട്, ജോബി പടവുപുരയ്ക്കൽ, ബിജോയ്, സുനിൽ പന്നാം കുഴി, സജി വയലുങ്കൽ, സന്തോഷ് ചാത്തൻ കുഴിയിൽ, റെജി ചാരക്കുന്നേൽ, ജേക്കബ്ബ് ഇടയാടിയിൽ , ഷാജി നെടുംതകിടിയിൽ, വിജയൻ പാറടിയിൽ, മനോജ്കളത്തൂപറമ്പിൽ, ബിൻബിതാ ബിൻസ് എന്നിവർ സന്നി ഹിതരായിരുന്നു.