video
play-sharp-fill

കോട്ടയം നഗരമധ്യത്തിൽ രാജീവ് ഗാന്ധി കോംപ്ലക്സിലെ പത്താംനമ്പർ മുറി ചന്ദ്രൻ്റെ പേരിൽ ,വാടക സ്ക്വയർ ഫീറ്റിന് 90 രൂപ; ഇതേ കെട്ടിടത്തിലെ 14 മുറികൾ ജോസ്കോ  മുതലാളിയുടെ പേരിൽ വാടക സ്ക്വയർ ഫീറ്റിന് 20 രൂപ; ഇതാണ് ജോസ്കോയും നഗരസഭയും തമ്മിലുള്ള അവിഹിതബന്ധം;  നഷ്ടമാകുന്നത് കോടികൾ; നഗരമധ്യത്തിലെ തട്ടിപ്പിൽ അന്തം വിട്ട് നാട്ടുകാർ

കോട്ടയം നഗരമധ്യത്തിൽ രാജീവ് ഗാന്ധി കോംപ്ലക്സിലെ പത്താംനമ്പർ മുറി ചന്ദ്രൻ്റെ പേരിൽ ,വാടക സ്ക്വയർ ഫീറ്റിന് 90 രൂപ; ഇതേ കെട്ടിടത്തിലെ 14 മുറികൾ ജോസ്കോ മുതലാളിയുടെ പേരിൽ വാടക സ്ക്വയർ ഫീറ്റിന് 20 രൂപ; ഇതാണ് ജോസ്കോയും നഗരസഭയും തമ്മിലുള്ള അവിഹിതബന്ധം; നഷ്ടമാകുന്നത് കോടികൾ; നഗരമധ്യത്തിലെ തട്ടിപ്പിൽ അന്തം വിട്ട് നാട്ടുകാർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിലെ രാജീവ് ഗാന്ധി് കോംപ്ലക്‌സിനു ജോസ്‌കോ നൽകുന്ന വാടക സ്ക്വയർ ഫീറ്റിന്  20 രൂപ മാത്രം. ഇതേ കെട്ടിടത്തിലെ പത്താം നമ്പർ മുറിയ്ക്ക് ചന്ദ്രൻ എന്നയാൾ 90 രൂപ നിരക്കിൽ വാടക നൽകുമ്പോഴാണ് ബാക്കിയുള്ള 14 മുറികളും കൈവശത്തിലുള്ള   ജോസ്‌കോ ജുവലറി ഗ്രൂപ്പ് സ്ക്വയർ ഫീറ്റിന്  20 രൂപ നിരക്കിൽ  വാടക നൽകുന്നത്. തൊട്ടടുത്തുള്ള ഊട്ടി ലോഡ്ജിലെ മുറികൾ 110 രൂപ വാടക നിരക്കിലാണ് കഴിഞ്ഞ മാസം നഗരസഭ ലേലം നടത്തിയത്.

രണ്ടു ഹാൾ അടക്കം 15 മുറികൾ ആണ് കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ ഉള്ളത്. ഈ മുറികളുടെ ഭിത്തികൾ ഇടിച്ചു നിരത്തി ഒരൊറ്റ മുറിയാക്കി മാറ്റിയിരിക്കുകയാണ് ജോസ്‌കോ ഗ്രൂപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജീവ് ഗാന്ധികോംപ്ലക്‌സിനായി ജോസ്‌കോ മാസം അടയ്ക്കുന്ന വാടക 2.36 ലക്ഷം രൂപയാണ്. 11,12,13 മുറികൾ മാത്രം ചേർന്നാൽ 5600 സ്‌ക്വയർ ഫീറ്റ് വരും. വാടക  32628 രൂപയാണ് അടയ്ക്കുന്നത്. സ്‌ക്വയർ ഫീറ്റിന്  5.28 രൂപ മാത്രം. ആകെ 10472 സ്‌ക്വയർ ഫീറ്റാണ് രാജീവ് ഗാന്ധി കേംപ്ലക്സ്.  .ഇതിൽ 10-)0 നമ്പർ മുറി 560 സ്ക്വയർ ഫീറ്റാണ്. ചന്ദ്രൻ എന്നയാളുടെ പേരിലാണ് ഈ മുറിയെങ്കിലും, കൈവശം വെച്ചിരിക്കുന്നത് ജോസ്കോയാണ്. ചന്ദ്രനെ കഴിഞ്ഞ ഒരു  മാസമായി തേർഡ് ഐ ന്യൂസ് അന്വേഷിക്കുകയാണ് . ഇതു വരെ കണ്ടെത്തിയിട്ടില്ല. രാജീവ് ഗാന്ധി കോംപ്ലക്സിൻ്റെ സെല്ലാർ പാർക്കിംഗ് അനധികൃതമായി ജോസ്കോ കെട്ടി അടച്ചിരിക്കുകയാണ് .ഇത് സംബന്ധിച്ച് എന്തേലും ചോദിച്ചാൽ നഗരസഭാ അധികൃതർ പൊട്ടൻ കളിക്കും ,ഒന്നിനും മറുപടിഇല്ല.

ഒന്നാം നമ്പർ മുറിയ്ക്ക് 17480 രൂപയും, രണ്ടാം നമ്പർ മുറിയ്ക്ക് 13985 രൂപയും, മൂന്നാം നമ്പർ മുറിയ്ക്ക് 13983 രൂപയും, നാലാം നമ്പർ മുറിയ്ക്ക് 6717 രൂപയും, അഞ്ചാം നമ്പർ മുറിയ്ക്ക് 6839 രൂപയും, ആറാം നമ്പർ മുറിയ്ക്ക് 6151 രൂപയും, ഏഴാം നമ്പർ മുറിയ്ക്ക് 5413 രൂപയും, എട്ടാം നമ്പർ മുറിയ്ക്ക് 5413 രൂപയും, ഒൻപതാം നമ്പർ മുറിയ്ക്ക് 6230 രൂപയും, പത്താം നമ്പർ മുറിയ്ക്ക് (ചന്ദ്രൻ്റെ മുറി) 51633 രൂപയും, 11 ആം നമ്പർ മുറിയ്ക്ക് 10039 രൂപയും, 12 ആം നമ്പർ മുറിയ്ക്ക് 10039 രൂപയും, 13 ആം നമ്പർ മുറിയ്ക്ക് 12550 രൂപയും, ഹാൾ ഒന്നിന് 43755 രൂപയും, ഹാൾ രണ്ടിന് 26523 രൂപയുമാണ് വാടക.

രാജീവ് ഗാന്ധി കോംപ്ലക്സ് ആദ്യം ലേലത്തിൽ പിടിച്ചവരെല്ലാം  രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒഴിഞ്ഞ് പോയിരുന്നു. ഇവർ ഒഴിഞ്ഞു പോകുന്നതിനായി ഇവിടെ വെള്ളമെത്തിക്കാതെയും ടോയിലറ്റ് പണിയാതെയും നഗരസഭ ഇവരെ നിരന്തരം ബുദ്ധിമുട്ടിച്ചു, ഒടുവിൽ ഗന്ത്യന്തരമില്ലാത്ത പാവങ്ങൾ കിട്ടിയതും വാങ്ങി സ്ഥലമൊഴിഞ്ഞു. തുടർന്ന് പുനർ ലേലം നടത്തി മുറികൾ നല്കുന്നതിന് പകരം അനധികൃതമായി ജോസ്കോയിക്ക്  നല്കി. അല്ലങ്കിൽ തീറെഴുതി എന്നും പറയാം. ഈ അനധികൃത ഇടപാട് ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

നഗരമധ്യത്തിലെ ഏറ്റവും കണ്ണായ സ്ഥലത്തുള്ള കെട്ടിടത്തിനാണ് തുച്ഛമായ വാടക  നഗരസഭ ഈടാക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ നാട്ടുകാരെ പറ്റിക്കുന്നതിന് തുല്യമാണ്.