play-sharp-fill
രാജീവ് ഗാന്ധി കോംപ്ലക്‌സിലെ 13 മുറികൾ  ജോസ്‌കോ ജൂവലറി ഉടമ പി എ ജോസിൻ്റെ പേരിൽ; നല്കുന്ന വാടക  സ്‌ക്വയർഫീറ്റിന് 20 രൂപ മാത്രം..! ജോസ്‌കോയുടെ കൊള്ളയ്ക്കു മുന്നിൽ ഓഛാനിച്ച് നിന്ന്  കോട്ടയം നഗരസഭ..! രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ വാടക ഇനത്തിൽ മാത്രം നഗരസഭയ്ക്കു പ്രതിവർഷം  ഒരു കോടി രൂപ നഷ്ടം ;  വാടകയിനത്തിൽ വെട്ടിക്കുന്ന പണം വീതം വച്ചെടുത്ത് ഭരണപ്രതിപക്ഷ കൗൺസിലർമാർ

രാജീവ് ഗാന്ധി കോംപ്ലക്‌സിലെ 13 മുറികൾ ജോസ്‌കോ ജൂവലറി ഉടമ പി എ ജോസിൻ്റെ പേരിൽ; നല്കുന്ന വാടക സ്‌ക്വയർഫീറ്റിന് 20 രൂപ മാത്രം..! ജോസ്‌കോയുടെ കൊള്ളയ്ക്കു മുന്നിൽ ഓഛാനിച്ച് നിന്ന് കോട്ടയം നഗരസഭ..! രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ വാടക ഇനത്തിൽ മാത്രം നഗരസഭയ്ക്കു പ്രതിവർഷം ഒരു കോടി രൂപ നഷ്ടം ; വാടകയിനത്തിൽ വെട്ടിക്കുന്ന പണം വീതം വച്ചെടുത്ത് ഭരണപ്രതിപക്ഷ കൗൺസിലർമാർ

ബാലചന്ദ്രൻ

കോട്ടയം: നഗരത്തിന്റെ മധ്യഭാഗത്ത് ഗാന്ധിസ്‌ക്വയറിൽ തല ഉയർത്തി നിൽക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ വാടക കേട്ടാൽ ആരും ഞെട്ടും..! സ്‌ക്വയർ ഫീറ്റിന് 20 രൂപ മാത്രം. രാജീവ് ഗാന്ധി കോംപ്ലക്‌സ് ജോസ്‌കോയ്ക്കു തീറെഴുതിയ വകയിൽ  കോട്ടയം നഗരസഭയ്ക്കു നഷ്ടം പ്രതിവർഷം ഒരു കോടിരൂപയ്ക്കു മുകളിൽ.


നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് ജോസ്‌കോ ജുവലറി ഗ്രൂപ്പിനു നൽകിയത് സ്‌ക്വയർ ഫീറ്റിന് 20 രൂപ മാത്രം നിരക്കിലാണ് എന്ന് തെളിയിക്കുന്ന രേഖകൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു. ജോസ്‌കോ ജുവലറിയുടെ തൊട്ടടുത്തുള്ള ഊട്ടി ലോഡ്ജ് കെട്ടിടം സ്‌ക്വയർ ഫീറ്റിന് 110 രൂപ നിരക്കിൽ ലേലം ചെയ്തപ്പോഴാണ് ജോസ്‌കോ ജുവലറി ഗ്രൂപ്പിനു വേണ്ടി നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാർ നടത്തുന്ന കൊടിയ അഴിമതി വെളിയിൽ വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10472 സ്ക്വയർ ഫീറ്റ് വരുന്ന രാജീവ് ഗാന്ധി കോ്ംപ്ലക്‌സ് കെട്ടിടത്തിന് വാടക 2 ലക്ഷം മാത്രമാണ് . നഗരസഭയുടെ കെട്ടിടങ്ങളുടെ വാടക ഓരോ രണ്ടു വർഷവും കൂടുമ്പോൾ പത്തു ശതമാനം വീതം വർദ്ധിപ്പിക്കേണ്ടതാണ്. എന്നാൽ പോലും നാട്ടുനടപ്പുള്ള  വാടകയുടെ അടുത്തെങ്ങും ജോസ്‌കോയുടെ വാടക എത്തുന്നില്ല. ഊട്ടി ലോഡ്ജുമായി താരതമ്യം ചെയ്തു പരിശോധിച്ചാൽ രാജീവ് ഗാന്ധി കോംപ്ലക്‌സിനു 1151920 രൂപ വാടക അടയ്‌ക്കേണ്ടി വരും. ഈ ഇനത്തിൽ മാത്രം 9 ലക്ഷം രൂപയാണ് നഗരസഭയ്ക്കു പ്രതിമാസം നഷ്ടമുണ്ടാകുന്നത്. പ്രതിവർഷം ഒരു കോടിക്ക് മുകളിലാണ് നഷ്ടം.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ഒന്നു മുതൽ ഒൻപത് വരെയുള്ള റൂമുകളും 11 മുതൽ 13 വരെയുള്ള റൂമുകളും ജോസ്‌കോ ഉടമ പി.എ ജോസിന്റെ പേരിലുള്ളതാണ്. പത്താം നമ്പർ മുറിമാത്രം ടി.പി ചന്ദ്രൻ എന്നയാളുടെ പേരിലുള്ളതും. വാടകയിൽ ലഭിക്കുന്ന വൻ ലാഭം കോട്ടയം നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും വീതം വച്ചു നൽകുകയാണ് ജോസ്‌കോ ചെയ്യുന്നത് എന്നു പകൽ പോലെ വ്യക്തമാകുകയാണ്.നഗരസഭയുടെ ആസ്തി ആകേണ്ടതും ഈ നാടിൻ്റെ വികസനത്തിന് ഉപയോഗിക്കേണ്ടതുമായ പണമാണ് ഇത്തരത്തിൽ കൊള്ളയടിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ജോസ്‌കോ ഗ്രൂപ്പും നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാരും ചേർന്നു നടത്തുന്ന തട്ടിപ്പുകൾ വ്യക്തമാകുന്നത്. ഇതിനിടെ നഗരസഭക്ക് ലഭിക്കേണ്ട  കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥരുടേയും ,കൗൺസിലർമാരുടേയും ,ജോസ്കോ ഗ്രൂപ്പിൻ്റെയും ആസ്തി വകകൾ കണ്ടു കെട്ടി നഷ്ടം ഈടാക്കിയെടുക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഏ കെ ശ്രീകുമാർ വിജിലൻസിൽ പരാതി നല്കിയിട്ടുണ്ട്

നഗരസഭയുടെ അഴിമതിക്കഥ തുടരും!

നാളെ ; സ്ക്വയർ ഫീറ്റിന് വെറും രണ്ട് രൂപ വാടകയ്ക്കും  മുറി  നല്കും കോട്ടയം നഗരസഭ