play-sharp-fill
രാജീവ് ജി-കൾച്ചറൽ സെന്റർ വിദ്യാഭ്യാസ അവാർഡുകൾ ഏർപ്പെടുത്തി

രാജീവ് ജി-കൾച്ചറൽ സെന്റർ വിദ്യാഭ്യാസ അവാർഡുകൾ ഏർപ്പെടുത്തി

സ്വന്തം ലേഖകൻ

ആർപ്പൂക്കര: പഞ്ചായത്തിൽ കരിപ്പൂത്തട്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജീവ്ജി കൾച്ചറൽ സെന്റർ ഈ വർഷം എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ ലഭിച്ച വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ അവാർഡ് ഏർപ്പെടുത്തി.


മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ സ്മരണയ്ക്കായാണ് അവാർഡ് ഏർപ്പെടുത്തുന്നത്. ആർപ്പൂക്കര പഞ്ചായത്തിൽ സ്ഥിത താമസമാക്കിയിട്ടുള്ളവരുടെ കുട്ടികൾക്കാണ് അവാർഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വിഷയങ്ങൾക്കും എ വണ്ണും, എ പ്ലസും നേടിയിട്ടുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 31 ന് മുൻപ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ – 9447063850, 9446143001.