
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തു വെച്ച് ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ട്രോളിയ മന്ത്രി മുഹമ്മദ് റിയാസിന് ഇന്നലെ രാവിലെ ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കിയാണ് രാജീവ് വാചക കസര്‍ത്തില്‍ സമാസമം എത്തിയത്. എന്നാല്‍, ഉച്ചയോടെ മറുപടി കേട്ട് തിരിച്ചടിക്കാന്‍ തക്കം നോക്കി നില്‍ക്കുകയായിരുന്നു റിയാസ്. മാധ്യമങ്ങള്‍ എന്തായാലും തന്റെ വാ തുറക്കാന്‍ കാത്തു നില്‍പ്പുണ്ടെന്നുറപ്പായിരുന്നതു കൊണ്ട്, രാജീവ് ചന്ദ്രശേഖറിന്റെ പഴയ ഡയലോഗിനാണ് മറുപടി പറഞ്ഞ് തുടങ്ങിയത്. മുണ്ടുടുക്കലും മടത്തിക്കെട്ടലും മലയാളത്തില്‍ തെറി പറയാനുമൊക്കെ അറിയാമെന്ന ഡയലോഗ്.
അതില്‍ തുടങ്ങി പിന്നെ, രാജീവ് ചന്ദ്രശേഖര്‍ മതില് വെള്ളയടിക്കാനും, പോസ്റ്റര്‍ ഒട്ടിക്കാനും പ്രത്യേക കോഴ്‌സിനു പോകുന്നുണ്ടോ എന്ന സംശയവും ഉയര്‍ത്തിയാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇനി രാജീവ് ചന്ദ്രശേഖറിന്റെ ഊഴമാണ്. വരമ്പത്ത് കൂലി എന്ന പോലെ ഇന്നു തന്നെ മറുപടി കൊടുക്കുമോ, അതോ നാളേക്ക് വെചട്ചു നീട്ടുമോ എന്നാണ് അറിയേണ്ടത്. വേണ്ടപ്പെട്ടവരുമായി റിയാസ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും മറുപടി എന്നതില്‍ കതര്‍ക്കമില്ല.
എന്തായാലും, മുഖ്യമന്ത്രിയുടെ മരുമകന് മറുപടി റെഡിയാകുന്നുണ്ടെന്നാണ് സൂചന. മാാരാര്‍ജി ഭവനില്‍ എല്ലാവരും രാജീവ് ചന്ദ്രശേഖറിനെ സ ംരക്ഷിക്കാന്‍ കച്ച കെട്ടി ഇറിങ്ങിയിട്ടുണ്ട്. കെ. സുരേന്ദ്രനും, ശോഭാ സുരേന്ദ്രനും റിയാസിനെതിരേ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. എങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ രാജീവിന്റെ ഊഴമായതിനാല്‍ മറ്റാരെക്കാളും രാജീവിന്റെ മരുപടിക്കാണ് പ്രസക്തി. അതിനു വേണ്ടിയാണ് മുഹമ്മദ് റിയാസും കാത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group