കന്യാസ്ത്രീകള്‍ നിരപരാധികളാണ്; ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ല: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

Spread the love

ചത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.സീറോ മലബാർ സഭാ ആസ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖർ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടിലിലുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി കാക്കനാട് സെന്റ് തോമസ് മൗണ്ടിലായിരുന്നു കൂടിക്കാഴ്ച.

video
play-sharp-fill

പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടു. നീതി നല്‍കുമെന്ന ഉറപ്പ് ഇന്നലെ തന്നു. വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നു. ഇന്നലെ തന്ന ഉറപ്പ് സഭാ നേതൃത്വവുമായി അറിയിക്കും. ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ല. കേരളത്തിലെയും ഛത്തീസ് ഗഡിലെയും സ്ഥിതി വ്യത്യസ്തമാണ്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കണം എന്നതാണ് സംസ്ഥാന ബിജെപി നേതൃത്വത്തിൻ്റെ നിലപാട്.

സഹായിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. അതനുസരിച്ചുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group