ക്ഷേത്രങ്ങളിലെ കൊള്ള വെറും വീഴ്ചയെന്ന് വരുത്തിത്തീ‍ർത്ത് എല്ലാ മലയാളികളുടെയും ശ്രദ്ധ തിരിക്കാനാണ് പിണറായിയുടെ ശ്രമം; എന്നാൽ ബിജെപി അത് അനുവദിക്കില്ല; കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളെ തുടർച്ചയായി ചൂഷണം ചെയ്യാനും വിശ്വാസ ലംഘനം നടത്താനും ഞങ്ങൾ സമ്മതിക്കില്ല: രാജീവ് ചന്ദ്രശേഖർ

Spread the love

ഹിന്ദു ക്ഷേത്രങ്ങളിൽ നടന്ന ഗുരുതര അഴിമതികളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. അതിനാൽ തന്നെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടാനോ, ദേവസ്വം ബോ‍ർഡിനെ പിരിച്ചു വിടാനോ അദ്ദേഹം തയ്യാറാകുകയും ഇല്ലെന്ന് രാജീവ്‌ ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

video
play-sharp-fill

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

ശബരിമല, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ – കേരളത്തിലെ എല്ലാ ഹിന്ദു ക്ഷേത്രങ്ങളും രാഷ്ട്രീയപരമായ ചൂഷണത്തിനും അഴിമതിക്കും ഇരയാവുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു ക്ഷേത്രങ്ങളിൽ നടന്ന ഗുരുതര അഴിമതികളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാണ് പിണറായി വിജയൻ്റെ ശ്രമം. അതിനാൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടാനോ, ദേവസ്വം ബോ‍ർഡിനെ പിരിച്ചു വിടാനോ അദ്ദേഹം തയ്യാറാകുന്നില്ല.

പകരം, ക്ഷേത്രങ്ങളിലെ കൊള്ള വെറും വീഴ്ചയെന്ന് വരുത്തിത്തീ‍ർത്ത് എല്ലാ മലയാളികളുടെയും ശ്രദ്ധ തിരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. ഇതിനായി ചില സമുദായങ്ങൾക്കിടയിൽ മതപരമായ വിദ്വേഷവും ഭിന്നിപ്പും ഉണ്ടാക്കാനും ശ്രമമുണ്ട്.

എന്നാൽ ബിജെപി അത് അനുവദിക്കില്ല, കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളെ തുടർച്ചയായി ചൂഷണം ചെയ്യാനും വിശ്വാസ ലംഘനം നടത്താനും ഞങ്ങൾ സമ്മതിക്കില്ല.