
ശബരിമല പോലൊരു പുണ്യഭൂമിയിലും കൊള്ള നടത്തുന്ന രാഷ്ട്രീയം കേരളത്തിൽ ഇതാദ്യമാണ്. അഴിമതി, കൊള്ള, പ്രീണനം എന്നിവ മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വർഷങ്ങളായുള്ള എൽഡിഎഫ് – യുഡിഎഫ് ഭരണത്തിൻ്റെ ഫലമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്നും രാജീവ് ചന്ദ്രശേഖർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-
ശബരിമല പോലൊരു പുണ്യഭൂമിയിലും കൊള്ള നടത്തുന്ന രാഷ്ട്രീയം കേരളത്തിൽ ഇതാദ്യമാണ്. അഴിമതി, കൊള്ള, പ്രീണനം എന്നിവ മാത്രമാണ് കേരളത്തിൽ നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങളായുള്ള എൽഡിഎഫ് – യുഡിഎഫ് ഭരണത്തിൻ്റെ ഫലമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയും കേരളത്തിലാണ്. ഇത് സംസ്ഥാനത്തെ യുവാക്കളുടെ ഭാവി ആശങ്കയിലാക്കിയിരിക്കുന്നു.
കേരളത്തിലെ ജനങ്ങൾക്ക് മതിയായിരിക്കുന്നു. നിലവിലെ രാഷ്ട്രീയ സംസ്കാരത്തിൽ ഒരു മാറ്റമാണ് അവർ ആവശ്യപ്പെടുന്നത്. വാഗ്ദാനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കുമപ്പുറം വാക്കു പാലിക്കുന്നൊരു മുന്നണിയെയാണ് അവർക്കാവശ്യം. പ്രവർത്തന മികവിൻ്റെ രാഷ്ട്രീയത്തിലൂടെ വികസനം യാഥാർത്ഥ്യമാക്കാൻ കഴിയുന്നൊരു മുന്നണിയെയാണ് അവർ ആഗ്രഹിക്കുന്നത്. അതാണ് എൻഡിഎ.