
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന് എതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കേണ്ടത് ഇന്ത്യക്കാരുടെ തീരുമാനങ്ങളാണ്, അല്ലാതെ അന്യനാട്ടുകാരുടെയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാജശേഖർ പ്രതികരണം കുറിച്ചത്.
കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ടർ പട്ടികയുടെ വിശ്വാസ്യതയാണ് ജനാധിപത്യത്തിൻ്റെയും തിരഞ്ഞെടുപ്പുകളുടെയും ദേശസുരക്ഷയുടെയും ആണിക്കല്ല്.
കോൺഗ്രസിൻ്റെ പത്തു വർഷക്കാലത്തെ ഭരണത്തിനിടയിൽ, ഇൻഡി സഖ്യകക്ഷികൾ അധികാരത്തിലുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും സർക്കാരുകളുടെ അറിവോടെ തന്നെ അനധികൃത വോട്ടർമാർ വോട്ടർപട്ടികയിൽ കടന്നു കൂടിയിട്ടുണ്ട്.
കോൺഗ്രസിൻ്റെ ഭരണകാലത്ത് ആധാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൃത്യവും കർശനവുമായിരുന്നില്ല. ഇതിൻ്റെ ഫലമായി ഇന്ത്യക്കാരല്ലാത്ത ഒട്ടേറെപ്പേർക്ക് ആധാർ കാർഡുകൾ ലഭിക്കുകയും പിന്നീടവർ വോട്ടർ പട്ടികയിൽ ഇടം നേടുകയും ചെയ്തു.
ഗുരുതരമായ ഈ തെറ്റുകൾ തിരുത്തുന്നതിനും വോട്ടർ പട്ടികകൾ കൃത്യമായി പുതുക്കുന്നതിനുമുള്ള തീവ്രയജ്ഞമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നടത്തി വരുന്ന സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR). ഇന്ത്യക്കാരല്ലാത്ത എല്ലാവരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണ് എസ്ഐആറിലൂടെ ലക്ഷ്യമിടുന്നത്. അതിർത്തി സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യമെമ്പാടും ഇത് നടപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കാരണം തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കേണ്ടത് ഇന്ത്യക്കാരുടെ തീരുമാനങ്ങളാണ്, അല്ലാതെ അന്യനാട്ടുകാരുടെയല്ല. അതിന് പിഴവുകളില്ലാത്ത ആധികാരികമായ വോട്ടർ പട്ടിക അത്യന്താപേക്ഷിതമാണ്. അത് കൊണ്ട് തന്നെ എസ്ഐആർ അനിവാര്യവും.