
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ബിജെപി ഒറ്റക്കെട്ടായി ഒരേ മനസ്സോടെ മുന്നോട്ടുപോകുകയാണ് അതിൽ മറ്റൊമൊന്നുമില്ല പുറമെ കേൾക്കുന്നത് എല്ലാം അസംബന്ധം ആണെന്നും പി കെ കൃഷ്ണദാസ്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമാത്രമാണ് തങ്ങൾക്ക് മുൻപിലുള്ളത്.
രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട് തന്നെ എൻഡിഎ ഐതിഹാസികമായ വിജയം നേടും.
ആർക്കും അഭിപ്രായ വ്യത്യാസമില്ല, അതൃപ്തിയില്ല. അത്തരം വാർത്തകൾ എല്ലാം അടിസ്ഥാനരഹിതമായ അസംബന്ധം മാത്രമാണ്.
ബിജെപിയെ നയിക്കുന്നത് രാജീവ് ചന്ദ്രശേഖർ ആണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.