വേണ്ടാത്ത കാര്യങ്ങള്‍ ചോദിക്കരുത്, ഞാൻ അതിന് ഉത്തരം തരില്ല; അനിലിൻ്റെ മരണത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍

Spread the love

തിരുവനന്തപുരം: കൗണ്‍സിലറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചതിന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

നിങ്ങളോടാരാ പറഞ്ഞേ? നിങ്ങള്‍ ഏതാ ചാനല്‍? നീ അവിടെ നിന്നാല്‍ മതി, നിങ്ങള്‍ ചോദിക്കരുത്, വേണ്ടാത്ത കാര്യങ്ങൾ ചോദിച്ചാൽ ഞാൻ മറുപടി തരില്ല എന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ മരണം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടിയൊന്നും നല്‍കിയില്ല. ചോദ്യങ്ങളുന്നയിച്ചവരോട് നിങ്ങള്‍ക്ക് കാണിച്ച്‌ തരാമെന്നാണ് ഭീഷണി. നിങ്ങള്‍ മാധ്യമ പ്രവർത്തകർ അല്ലെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group