
തിരുവനന്തപുരം : വഖഫ് നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോൺഗ്രസ് വാദം സുപ്രീം കോടതി വിധിയോടെ തകർന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
മുനമ്പം ജനത ഉൾപ്പെടെയുള്ളവർ നേരിടുന്ന വഖഫ് അധിനിവേശ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് വഖഫ് നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവരുന്നത് എന്നും അദ്ദേഹം പറഞ്ഞു.


