1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറി: തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നല്‍കി ബിജെപി

Spread the love

തിരുവനന്തപുരം: കോർപ്പറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതികള്‍ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ഇത് സംബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷ‍ൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രത്തിന് പരാതി നല്‍കി. നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നല്‍കിയത്.

video
play-sharp-fill

തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്. എന്നിട്ടും മാലിന്യ പ്രശ്നം പരിഹരിക്കാനായിലല്ല, സങ്കേതിക പരിജ്ഞാനമില്ലാത്ത കുടുംബശ്രീയെയാണ് സ്കൂളുകളില്‍ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ ഏല്‍പ്പിച്ചത്. ഇ-റിക്ഷകള്‍ വാങ്ങിയതിലും മാത്സ്യത്തൊഴിലാളി വിദ്യാർഥികള്‍ക്ക് ലാപ്ടോപ് നല്‍കിയ പദ്ധതിയില്‍ തട്ടിപ്പ് നടന്നു. സ്മാർട്ട് സിറ്റി സോളാർ പദ്ധതിക്ക് കരാർ നല്‍കിയത് അവര്‍ ഇത് ഉപകരാർ നല്‍കി വീതം വച്ചുവെന്നും പരാതിയില്‍ പറയുന്നു.