വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ കാലം അവസാനിച്ചിരിക്കുന്നു; 2014 ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിന് തുടക്കമിടും: രാജീവ്‌ ചന്ദ്രശേഖർ

Spread the love

വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ കാലം അവസാനിച്ചിരിക്കുന്നു. 2014 ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിന് തുടക്കമിടുംമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ.

video
play-sharp-fill

ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് അതാണെന്നും തന്റെ ഫേസ്ബുക്ക് പേജിൽ രാജീവ്‌ ചന്ദ്രശേഖർ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവർത്തന മികവിലൂന്നിയ രാഷ്ട്രീയത്തിൻ്റെ പുതിയ യു​ഗം വരവായിക്കഴിഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് അതാണ്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ കാലം അവസാനിച്ചിരിക്കുന്നു.

2014 ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിന് തുടക്കമിടും.

ബിഹാറിലെ ജനങ്ങളെപ്പോലെ, പുരോഗതിയും, വളർച്ചയും, അഴിമതി രഹിത ഭരണവുമാണ് മലയാളികളും ആഗ്രഹിക്കുന്നത് – പൊള്ളയായ വാ​ഗ്ദാനങ്ങളും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും മുന്നോട്ടു വയ്ക്കുന്ന കപട മതേതരത്വവുമല്ല.