ഞാൻ ഒരിടത്തേയ്ക്കും പോകുന്നില്ല; ദേവസ്വം ബോർഡുകളിലെ ദല്ലാളന്മാരും മാധ്യമങ്ങളിലെ ക്രിമിനലുകളുമടക്കം കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിൽ ഒരു ശുദ്ധീകരണം തന്നെയാണ് എൻ്റെ ലക്ഷ്യം: രാജീവ്‌ ചന്ദ്രശേഖർ

Spread the love

ദേവസ്വം ബോർഡുകളിലെ ദല്ലാളന്മാരും മാധ്യമങ്ങളിലെ ക്രിമിനലുകളുമടക്കം കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിൽ ഒരു ശുദ്ധീകരണം തന്നെയാണ് എൻ്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഞാൻ ഒരിടത്തേയ്ക്കും പോകുന്നില്ലെന്നും ഞാൻ നിശബ്ദനാകുമെന്നാണ് സിപിഎം കരുതുന്നതെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്നും രാജീവ്‌ ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പേജിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

“ഞാൻ ഒരിടത്തേയ്ക്കും പോകുന്നില്ല.

അവർക്ക് എന്നെ എത്ര വേണമെങ്കിലും ആക്രമിക്കാം. ഞാൻ വെല്ലുവിളിക്കുന്നു – നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്ത് കാണിക്കൂ!

ഞാൻ 2 ജി അടക്കമുള്ള അഴിമതികൾ പുറത്ത് കൊണ്ടു വന്നപ്പോൾ, എന്നെ നിശബ്ദനാക്കാൻ അന്നത്തെ കോൺഗ്രസ് സർക്കാർ പല വഴി ശ്രമിച്ചു. പക്ഷെ അവർ പരാജയപ്പെട്ടു. (ആ കഥ ഞാൻ പിന്നീടൊരിക്കൽ പറയാം)

ഞാൻ നിശബ്ദനാകുമെന്നാണ് സിപിഎം കരുതുന്നതെങ്കിൽ അവർക്ക് തെറ്റി.

ദേവസ്വം ബോർഡുകളിലെ ദല്ലാളന്മാരും മാധ്യമങ്ങളിലെ ക്രിമിനലുകളുമടക്കം കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിൽ ഒരു ശുദ്ധീകരണം തന്നെയാണ് എൻ്റെ ലക്ഷ്യം”.