10 വർഷത്തെ അഴിമതിയ്ക്കും, അനാസ്ഥയ്ക്കും, നിസ്സംഗതയ്ക്കും പിണറായി വിജയനും സർക്കാരും മറുപടി പറയണം : രാജീവ്‌ ചന്ദ്രശേഖർ

Spread the love

സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങൾ ജീവിക്കുന്നത് അങ്ങേയറ്റം ദുരിത സാഹചര്യങ്ങളിലാണ്. തിരുവനന്തപുരത്തെ രാജാജി നഗറിലെപ്പോലെ തകർന്ന് ചോർന്നൊലിക്കുന്ന വീടുകളിൽ നിന്നും ഫോട്ടോ പങ്കുവച്ച് രാജീവ്‌ ചന്ദ്രശേഖർ.

പിണറായിയുടെ പത്തു വ‍ർഷത്തെ ഭരണത്തിൻ്റെ ബാക്കിപത്രങ്ങളാണ് ഇവയൊക്കെയെന്ന് രാജീവ്‌ ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

പാവപ്പെട്ടവരെ പരിഹസിക്കുന്ന പിണറായി വിജയൻ.

പിണറായിയുടെ പത്തു വ‍ർഷത്തെ ഭരണത്തിൻ്റെ ബാക്കിപത്രങ്ങൾ ഇവയൊക്കെയാണ്,

സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങൾ ജീവിക്കുന്നത് അങ്ങേയറ്റം ദുരിത സാഹചര്യങ്ങളിലാണ്. തിരുവനന്തപുരത്തെ രാജാജി നഗറിലെപ്പോലെ തകർന്ന് ചോർന്നൊലിക്കുന്ന വീടുകളിൽ…

വയനാട്ടിലെ ആദിവാസി വിഭാ​ഗങ്ങൾ ഇപ്പോഴും പട്ടിണിയിലാണ്.

ജിവിതം തള്ളി നീക്കാൻ ബുദ്ധിമുട്ടുകയാണ് ആശാ വർക്കർമാർ.

അഴിമതിയും അവ​ഗണനയും, ക്ഷേത്രക്കൊള്ളയുമാണ് പത്ത് വർഷത്തെ സി.പി.എം. ഭരണത്തിൽ ബാക്കിയാകുന്നത്.

നികുതിദായകരുടെ പണം സ‍ർക്കാരിൻ്റെ പ്രചാരണപ്രവർത്തനങ്ങൾക്ക് വേണ്ടി ധൂ‍ർത്തടിക്കുന്നത് പാവപ്പെട്ട മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണ്.

ഇത്തരം പരാജയങ്ങളെയും കുറ്റകൃത്യങ്ങളെയും ബിജെപി തുറന്ന് കാട്ടുക തന്നെ ചെയ്യും.

ഉത്തരവാദിത്തമാണ് ജനാധിപത്യത്തിന്റെ അടിത്തറ. 10 വർഷത്തെ അഴിമതിയ്ക്കും, അനാസ്ഥയ്ക്കും, നിസ്സംഗതയ്ക്കും പിണറായി വിജയനും സർക്കാരും മറുപടി പറഞ്ഞേ തീരൂ.