കേരളത്തിലെ അഴിമതി നിറഞ്ഞ രാഷ്ട്രീയ സംസ്കാരവും, ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന “മതേതരത്വവും” ശുദ്ധീകരിക്കാനാണ് ഞാൻ കേരള രാഷ്ട്രീയത്തിലേക്ക് വന്നത് : രാജീവ്‌ ചന്ദ്രശേഖർ

Spread the love

പിണറായി വിജയൻ സർക്കാരിന്റെയും രാഹുലിന്റെ കോൺഗ്രസ്സിന്റെയും അഴിമതികൾക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണം കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ടെന്നത് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ.

video
play-sharp-fill

സിപിഎമ്മിനോടും കോൺഗ്രസ്സിനോടും എനിക്ക് ഒന്നേ പറയാനുള്ളൂ – ഈ ശുദ്ധീകരണം പൂർത്തിയാക്കി, മാന്യമായി അദ്ധ്വാനിക്കുന്ന കേരളീയർ ആഗ്രഹിക്കുന്ന മാറ്റവും വികസനവും സമൃദ്ധിയും കൊണ്ടുവരുന്നത് വരെ ഞാൻ ഒരിടത്തും പോകില്ല എന്നും രാജീവ്‌ ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയൻ സർക്കാരിന്റെയും രാഹുലിന്റെ കോൺഗ്രസ്സിന്റെയും അഴിമതികൾക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണം കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ടെന്ന് വ്യക്തം!

ഒരു ചാനലിനെ കൂട്ടുപിടിച്ച് എനിക്കെതിരെ സിപിഎമ്മും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സും ഇന്ന് നടത്തിയ വ്യാജപ്രചാരണം കെട്ടിച്ചമച്ച നുണകളുടെ ആ പഴയ അടവ് തന്നെയായിരുന്നു.

കേരളത്തിലെ അഴിമതി നിറഞ്ഞ രാഷ്ട്രീയ സംസ്കാരവും, ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന “മതേതരത്വവും” ശുദ്ധീകരിക്കാനാണ് ഞാൻ കേരള രാഷ്ട്രീയത്തിലേക്ക് വന്നത്.

വാസവന്റെ ഇടനിലക്കാരിൽ നിന്ന് ദേവസ്വം ബോർഡുകളെയും ശുദ്ധീകരിക്കേണ്ടതുണ്ടെന്നും ഏതാനും ആഴ്ചകൾക്ക് മുൻപ് ഞാൻ തിരിച്ചറിഞ്ഞതാണ്.

ഒപ്പം തന്നെ, സംശയാസ്പദമായ കുറ്റകൃത്യങ്ങളുടെ ചരിത്രം പേറുന്നവർ ഉടമകളായ ഏതാനും മാധ്യമങ്ങളെയും ശുദ്ധീകരിക്കേണ്ടതുണ്ടെന്ന് ഞാനിന്ന് തിരിച്ചറിയുന്നു.

ഞങ്ങളുടെ വികസിത കേരളം എന്ന ലക്ഷ്യത്തിൽ ഈ ശുദ്ധീകരണങ്ങളെല്ലാം ഉൾപ്പെടുന്നുമുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്നും ഒരു മാറ്റം വേണ്ടതുണ്ടെന്നും ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്!

സിപിഎമ്മിനോടും കോൺഗ്രസ്സിനോടും എനിക്ക് ഒന്നേ പറയാനുള്ളൂ – ഈ ശുദ്ധീകരണം പൂർത്തിയാക്കി, മാന്യമായി അദ്ധ്വാനിക്കുന്ന കേരളീയർ ആഗ്രഹിക്കുന്ന മാറ്റവും വികസനവും സമൃദ്ധിയും കൊണ്ടുവരുന്നത് വരെ ഞാൻ ഒരിടത്തും പോകില്ല.