കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയരുത്…! ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ്

Spread the love

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ.

video
play-sharp-fill

കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ലെന്ന് ആരോപിക്കുന്നതിന് മുമ്പ്, ലഭിച്ച പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് സർക്കാർ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് അടക്കമുള്ള പ്രധാന പദ്ധതികൾക്കായി ഇതുവരെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, “കേരളത്തിന് ഒന്നും കിട്ടുന്നില്ല” എന്ന പ്രചാരണത്തിന് പകരം വികസന പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്ന് പറഞ്ഞു.

സംസ്ഥാനത്ത് വികസനം കാര്യക്ഷമമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കണമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് താൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group