‘ ഇപ്പോൾ നടക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം; പരാതിയുണ്ടെങ്കിൽ ഇലക്ഷൻ കമ്മീഷനെയോ കോടതിയെയോ സമീപിക്കാം ; വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

Spread the love

തിരുവനന്തപുരം: തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. 10 കൊല്ലം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ശ്രദ്ധതിരിക്കാന്‍ ശ്രമം നടത്തുന്നു. ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ പറ്റിക്കാനുള്ള നാടകമെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. വാട്ടർ പട്ടികയിൽ പേര് ചേർക്കാൻ സംവിധാനങ്ങളുണ്ട്. പരാതികൾ ഉണ്ടെങ്കിൽ ഇലക്ഷൻ കമ്മീഷനെയോ കോടതിയെയോ സമീപിക്കാമെന്നും ഇപ്പോൾ നടക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴുള്ള നാടകമാണ്. ജനങ്ങളെ നുണ പറഞ്ഞ് പ്രകോപിപ്പിക്കുന്നു. പരാതിയുണ്ടെങ്കിൽ കോടതിയെയോ കമ്മീഷനെയോ സമീപിക്കണം. ആരോപണം ഇത് ആദ്യമായല്ല. പകുതി നുണയും പകുതി സത്യവും കൂട്ടിച്ചേർക്കരുത്. വോട്ട് ചേർക്കലിൽ ക്രമവിരുദ്ധമായി ഒന്നും കാണുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. 2014 മുതൽ രാഹുൽ ഗാന്ധി ആരോപണം ഉന്നയിക്കുന്നുണ്ട്. അതെല്ലാം പൊളിഞ്ഞു. കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ, തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ ഹാജറാക്കട്ടേ എന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇപ്പോൾ ഓരോന്നും പറയുന്നത്. കഴിഞ്ഞ 10 വര്‍ഷം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇപ്പോള്‍ നടത്തുന്നത്. നുണകളാണ് പ്രചരിപ്പിക്കുന്നത്. കോടതിയോ, കമ്മീഷനോ പറഞ്ഞാൽ തെളിവുകൾ നൽകാം. മാധ്യമങ്ങൾക്ക് മുന്നിൽ വെയ്ക്കാനില്ല. സിപിഎം കോൺഗ്രസിന്റെ ബി ടീമ്മാണെന്നും രാജീവ് ചന്ദ്രശേഖർ വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group