video
play-sharp-fill
രാജീവിന്റെ കാലത്ത് കോൺഗ്രസ് വിട്ടു: രാഹുലിന്റെ കാലത്ത് കേരളത്തിന്റെ ഗവർണറായി : മുത്തലാക്കിന്റെ വീരൻ കേരളത്തിന് പുതിയ ഗവർണർ

രാജീവിന്റെ കാലത്ത് കോൺഗ്രസ് വിട്ടു: രാഹുലിന്റെ കാലത്ത് കേരളത്തിന്റെ ഗവർണറായി : മുത്തലാക്കിന്റെ വീരൻ കേരളത്തിന് പുതിയ ഗവർണർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജീവിന്റെ കാലത്ത് കോൺഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ്‌ ഖാൻ രാഹുലിന്റെ കാലത്ത് കേരള ഗവർണ്ണർ. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി എത്തുന്നത്.
ഷാബാനുകേസ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിൽ രാജീവ് ഗാന്ധിയോടു തെറ്റിയാണ് ആരിഫ് ഖാൻ 1986ൽ കേന്ദ്ര മന്ത്രിയായിരിക്കെയാണ് കോൺഗ്രസ് വിട്ടത്. മുപ്പത് വര്‍ഷം മുന്‍പ് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തോടും മതമൗലികവാദികളോടും കലഹിച്ച് അധികാരം വലിച്ചെറിഞ്ഞൊരാളാണ് ഗവര്‍ണറായി കേരളത്തിലേക്ക് എത്തുന്നത്.
ഷബാനു ബീഗം കേസില്‍, മുസ്ലിം ആചാരപ്രകാരം മൊഴി ചൊല്ലിയ ഭാര്യക്ക് ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് 1985 ഏപ്രില്‍ 22ന് സുപ്രീം കോടതി വിധിച്ചു. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ കോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തി മതമൗലികവാദികളെ പ്രീണിപ്പിച്ചു. പ്രധാനമന്ത്രിയോടും പാര്‍ട്ടിയോടും എതിര്‍പ്പുയര്‍ത്തി ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. മന്ത്രിസ്ഥാനം ഉപേക്ഷിക്കുമ്പോള്‍ 34 വയസ്സ് മാത്രമായിരുന്നു ആരിഫിന്റെ പ്രായം. രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞിട്ടും മനഃസാക്ഷിയെ വഞ്ചിക്കാന്‍ അദ്ദേഹം തയ്യാറായില്ല മുത്തലാഖിനെതിരെ പിന്തുണയാവശ്യപ്പെട്ട് മുസ്ലിം സ്ത്രീകള്‍ സമീപിച്ചപ്പോള്‍ 21 വര്‍ഷത്തിനു ശേഷം അദ്ദേഹം അഭിഭാഷക വേഷമണിഞ്ഞു കോടതിയില്‍ എത്തി. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിന് മൂന്ന് തവണ ആരിഫ് മുഹമ്മദ് ഖാനെതിരെ ആക്രമണ ശ്രമമുണ്ടായി. ഇതാണ് പുതിയ കേരള ഗവര്‍ണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാന്.
പിന്നീട് ജനത പാർട്ടി വഴി ബിജെപിയിലെത്തിയ ആരിഫ് ഖാൻ 2007 ബിജെപിയിൽ നിന്നു പുറത്തു പോയി. പിന്നീട് തിരികെ എത്തുകയായിരുന്നു. ബിജെപി ആരിഫ് ഖാനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി അടുത്തിടെ വാർത്തകൾ ഉണ്ടായിരുന്നു