കർഷക – കാർഷിക നയം പുന:പരിശോധിക്കുക; കുടിശ്ശിക നൽകുക ; കർഷക കോൺഗ്രസ് എസ് നടത്തുന്ന രാജ്ഭവൻ മാർച്ച് സെപ്റ്റംബർ 18ന്

Spread the love

കോട്ടയം :കാർഷിക മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ കർഷക – കാർഷിക നയം പുന:പരിശോധിക്കണമെന്നും കേരളത്തിനു നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് എസ് ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 18 നു നടക്കുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ കർഷക കോൺഗ്രസ് എസ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.

video
play-sharp-fill

കർഷക കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് രാജേഷ് നട്ടാശേരിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ നേതൃയോഗം ഉദ്ഘാടനം ചെയ്തു, പോൾസൺ പീറ്റർ , അനിൽ മാടപ്പള്ളി, മുരളി തകടിയേൽ,മനോജ് കുമാർ , ബി.ബൈജു ,പി. ആർ ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.