
കോട്ടയം: സർവകലാശാലകളിലെ കടുത്ത പ്രതിസന്ധിക്കിടെ വീണ്ടും അനുനയത്തിന് സർക്കാർ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും നിയമ മന്ത്രി പി രാജീവും ഉടൻ രാജ്ഭവനിലെത്തി ഗവർണറെ കാണും.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മന്ത്രിമാരും ഗവർണറെ കാണാനെത്തുന്നത്. സർവകലാശാല പ്രശ്നത്തിൽ ഒത്തുതീർപ്പ് നീക്കങ്ങൾ വേഗത്തിലാക്കുകയാണ് സർക്കാർ.