video
play-sharp-fill
രജതജൂബിലി നിറവിൽ നിയമസഭാ മന്ദിരം..!   ആഘോഷ പരിപാടികൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും..!! അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും

രജതജൂബിലി നിറവിൽ നിയമസഭാ മന്ദിരം..! ആഘോഷ പരിപാടികൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും..!! അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരള നിയമസഭ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷം ഇന്ന് രാവിലെ 10.30ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യു.

നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെംബേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന പരിപാടിയില്‍ നിയമസഭ പരിസരത്ത്
ജനുവരി 9 മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 2ന് നടക്കുന്ന നിയമസഭ മുൻ അംഗങ്ങളുടെ കൂട്ടായ്മയിൽ മുൻ മുഖ്യമന്ത്രിമാരെയും മുൻ സ്പീക്കർമാരെയും ആദരിക്കും.

അഖിലേന്ത്യ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ പിറവം മുൻ എം.എൽ.എ എം ജെ ജേക്കബിനെയും ആദരിക്കും. നിയമസഭാംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.

സിൽവർ ജൂബിലിയോടനുബന്ധിച്ച് നിയമസഭാ മന്ദിരം ദീപാലംകൃതമാക്കിയിട്ടുണ്ട്. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചത്.

ഇന്നലെ വൈകീട്ടാണ് ഉപരാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്.

തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതിയെ ഗവർണറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. ഉപരാഷ്ട്രപതിക്കായി ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ഒമ്പതിന് പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.