
രാജസ്ഥാനിലെ മെഡിക്കൽ കോളജിൽ തീപിടിത്തം,12 നവജാത ശിശുക്കളെ രക്ഷിച്ചു
സ്വന്തം ലേഖകൻ
ജയ്പൂർ: രാജസ്ഥാനിലെ ദുംഗർപൂർ മെഡിക്കൽ കോളജിൽ തീപിടിത്തം. ശനിയാഴ്ച രാത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ വാർഡിലാണ് തീപടർന്നത്. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീയണച്ചെന്നും 12 കുട്ടികളെ രക്ഷപ്പെടുത്തിയതായും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. മഹേന്ദ്ര ദാമോർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവജാതശിശുക്കളുടെ വാർഡിൽ തീപിടിത്തം ഉണ്ടായതിനെ കുറിച്ച് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ തങ്ങൾ സ്ഥലത്തെത്തിയതായി ഫയർഫോഴ്സ് ഓഫീസർ അറിയിച്ചു. മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കുകയും ചെയ്തു. 12 കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0
Tags :