രാജസ്ഥാൻ യുവതിയ്ക്കും കുഞ്ഞിനും നേരെ സദാചാരവാദികളുടെ ക്രൂര മർദ്ദനം

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ചേർത്തല: ആലപ്പുഴയിൽ രാജസ്ഥാൻ യുവതിക്കും കുഞ്ഞിനും നേരെ ആക്രമണം.മുല്ലയ്ക്കൽ ചിറപ്പുത്സവത്തിന് കച്ചവടത്തിനായി രാജസ്ഥാനിൽ നിന്നുമെത്തിയതാണ് യുവതിയും കുഞ്ഞും.തലക്ക് പരിക്കേറ്റ രണ്ടു വയസുള്ള കുഞ്ഞ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കച്ചവടത്തിനെത്തിയ യുവതിയെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മനുവാണ് യുവതിയെ കൈയ്യേറ്റം ചെയ്തത്. യുവതിയെ കടന്നുപിടിച്ചപ്പോൾ ബഹളം കൂട്ടിയതിനെ തുടർന്ന് തൊട്ടടുത്തെ കടക്കാരാണ് പൊലീസിനെ അറിയിച്ചത്. ആക്രമണത്തിൽ യുവതിയുടെ രണ്ടുവയസുള്ള മകന് തലക്ക് പരിക്കേറ്റു പരിക്കേറ്റ കുട്ടിയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോർത്ത് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പ്രതിയായ കൊടുങ്ങല്ലൂർ സ്വദേശി മനുവിന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.