
രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്; വോട്ട് രേഖപ്പെടുത്തുന്നത് 51,890 പോളിങ് ബൂത്തുകളിലായി അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍; മത്സരരംഗത്തുള്ളത് 183 വനിതകള്‍ ഉള്‍പ്പെടെ 1875 സ്ഥാനാര്‍ഥികൾ; അശോക് ഗഹ്‌ലോട്ടിനും ബിജെപിക്കും നിര്‍ണ്ണായകം
ജയ്പൂര്‍: രാജസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്.
ഏകദേശം ഒരുമാസത്തോളം നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
51,890 പോളിങ് ബൂത്തുകളിലായി അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. 183 വനിതകള്‍ ഉള്‍പ്പെടെ 1875 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിറ്റിംഗ് എംഎല്‍എ കൂടിയായ ഗുര്‍മീത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്‍ന്ന് ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. 200 സീറ്റുകളുള്ള രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. മൊത്തം 69,114 പോലീസ് ഉദ്യോഗസ്ഥരെയും 32,876 രാജസ്ഥാൻ ഹോം ഗാര്‍ഡിനെയും ഫോറസ്റ്റ് ഗാര്‍ഡിനെയും ആര്‍എസി ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ 700 കമ്പനി സിഎപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.