രാജസ്ഥാനിൽ കനത്ത മൂടൽ മഞ്ഞ് :  മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു

രാജസ്ഥാനിൽ കനത്ത മൂടൽ മഞ്ഞ് : മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു

 

സ്വന്തം ലേഖകൻ

രാജസ്ഥാൻ : രാജസ്ഥാനിൽ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു്. ആൾവാറിൽ നിന്ന് 60 കിലോമീറ്റർ അകലെ ഡോഗേരയിൽ ജയ്പുർ-ഡൽഹി ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. കേടുപാട് സംഭവിച്ച വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തു. രാജ്യത്ത് അതിശൈത്യം കനക്കുകയാണ് . രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത തണുപ്പാണ് രേഖപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group